എന്‍റെ കേരളം എത്ര സുന്ദരം…!  അരിക്കൊമ്പൻ വീണ്ടും  കേരളാ അതിർത്തിയിൽ; ഇപ്പോൾ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്ത്


കോ​ട്ടൂ​ർ​ സു​നി​ൽ
കാ​ട്ടാ​ക്ക​ട : അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്തെ​ത്തി​യ​താ​യി സൂ​ച​ന. ഇ​ന്ന് റേ​ഡി​യോ കോ​ള​ർ വ​ഴി നി​രീ​ക്ഷി​ച്ച​പ്പോ​ൾ ആ​ന അ​പ്പ​ർ കോ​ത​യാ​റി​ലാ​ണെ​ന്ന് സി​ഗ്ന​ൽ ല​ഭി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്ന് നെ​യ്യാ​ർ വ​ന​പാ​ല​ക സ്ഥ​ലം അ​പ്പ​ർ കോ​ത​യാ​റി​ലേ​ക്ക് തി​രി​ച്ചു. ക​ള​ക്കാ​ട് മു​ണ്ട​ൻ​തു​റൈ വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ന് തെ​ക്കു​ള്ള വ​ന​ഭാ​ഗ​മാ​ണ് അ​പ്പ​ർ കോ​ത​യാ​ർ. ഇ​വി​ടെ നി​ന്നും നെ​യ്യാ​റ്റി​ലെ​ത്താം.

ആ​ന​നി​ര​ത്തി വ​ഴി ചി​ല​പ്പോ​ൾ അ​മ്പൂ​രി​യി​ൽ പോ​ലും എ​ത്താം. ഈ ​പാ​ത ആ​ന​ത്താ​ര​യാ​ണ്. അ​തി​നാ​ൽ ത​ന്നെ കേ​ര​ള വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

ഇ​ന്ന​ലെ അ​രി​ക്കൊ​മ്പ​ൻ ക​ള​ക്കാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ അം​ബാ​സ​മു​ദ്ര​ത്തി​ലെ നി​ബി​ഡ​വ​ന​ത്തി​ൽ ആ​ണെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. സ​മീ​കൃ​ത ആ​ഹാ​ര​മാ​യ പു​ല്ലും മ​റ്റ് ഇ​ല​ക​ളും വെ​ള്ള​വും ക​ഴി​ക്കു​ന്ന ആ​ന ഇ​പ്പോ​ൾ പൂ​ർ​ണആ​രോ​ഗ്യ​വാ​നാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച​യാ​ണ് അ​രി​ക്കൊ​മ്പ​നെ മു​ണ്ട​ൻ​തു​റൈ ക​ടു​വാ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് തു​റ​ന്നു​വി​ട്ട​ത്. വ​നം​വ​കു​പ്പ് ആ​റ് സം​ഘ​ങ്ങ​ളു​ടെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി കോ​ത​യാ​റും അ​പ്പ​ർ​കോ​ത​യാ​റും അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള റോ​ഡി​യോ കോ​ള​ർ നി​രീ​ക്ഷ​ണ​ങ്ങ​ൾ ത​മി​ഴ​നാ​ടു​മാ​യി കേ​ര​ളം പ​ങ്കു വ​യ്ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.​നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ആ​ന്‍റി​ന പെ​രി​യാ​റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന് കൈ​മാ​റി.

ക​ള​ക്കാ​ട്, അം​ബാ​സ​മു​ദ്രം, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​നം വ​കു​പ്പു ജീ​വ​ന​ക്കാ​രും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രും അ​ട​ങ്ങി​യ 6 സം​ഘ​ങ്ങ​ൾ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

തി​രു​നെ​ൽ​വേ​ലി, തെ​ങ്കാ​ശി, ക​ന്യാ​കു​മാ​രി ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment