കണ്ണൂര്‍: അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നെന്ന് ഇ.പി പറഞ്ഞു.
വിഷയം സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണ് കോടതി ചെയ്യേണ്ടിയിരുന്നത്. കോടതി ഇടപെടലുകളില്‍ ജനങ്ങളില്‍നിന്ന് വിമര്‍ശനമുയരുന്നുണ്ടെന്നും ഇ.പി. കൂട്ടിചേർത്തു.
അതേസമയം ഇടുക്കിയിലെ ജനവാസമേഖലയില്‍ ഇന്നും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീട് ആന തകര്‍ത്തു.
ഈ സമയം വീടിനകത്തുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.