തിരുവനന്തപുരം: അരിക്കൊന്പൻ വിഷയത്തിൽ നിയമപരമായി നീങ്ങിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്.
നിയമനടപടിക്കായി മുഖ്യമന്ത്രി എജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആനയെ മാറ്റുന്ന സ്ഥലത്ത് ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ സര്ക്കാര് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കോടതിയെ കൃത്യമായി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ സർക്കാർ നിയമത്തിന്റെ വഴിയെ തന്നെ പോകുമെന്നും ഇപ്പോൾ ഇക്കാര്യമാണ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോടതി വിധി മാനിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. എന്നാൽ ജനങ്ങളുടെ ആശങ്കയിൽ പരിഹാരം കാണുകയും വേണം. ഇത് രണ്ടും സർക്കാർ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.