ഇടുക്കി: അരിക്കൊമ്പന് ദൗത്യം നിര്‍ണായകഘട്ടത്തില്‍. ദൗത്യസംഘം ആനയുടെ തൊട്ടടുത്തെത്തി. ആന സിമന്‍റ് പാലം ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്നാണ് വിവരം.
ഇതിനിടെ അരിക്കൊമ്പന് തൊട്ടരികില്‍ ചക്കക്കൊമ്പനും എത്തി. പടക്കം പൊട്ടിച്ച് വനംവകുപ്പ് ആനകളെ അകറ്റി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കും. കുങ്കിയാനകളെ രാവിലെ മറയൂര്‍കുടിയിലെ ക്യാമ്പില്‍നിന്നിറക്കിയിരുന്നു
വെള്ളിയാഴ്ച രാത്രിയോടെ അരിക്കൊമ്പന് ആനയിറങ്കല്‍ ഡാം കടന്ന് സിമന്‍റ് പാലം മേഖലയിലേയ്ക്ക് വന്നെന്നാണ് നിഗമനം.
സിമന്റുപാലം സിങ്കുകണ്ടം പ്രദേശത്താണ് ആന നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. കുങ്കിയാനകളെ രാവിലെ മറയൂര്‍കുടിയിലെ ക്യാമ്പില്‍നിന്നിറക്കിയിരുന്നു.
ആനയെ കണ്ടെത്താന്‍ സാധിക്കാഞ്ഞതിനാലാണ് ദൗത്യം വെള്ളിയാഴ്ച നിര്‍ത്തിവച്ചത്. അരിക്കൊമ്പന് പകരം ദൗത്യസംഘം കഴിഞ്ഞ ദിവസം കണ്ടത് ചക്കക്കൊമ്പനെയായിരുന്നു.