ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും പൂര്‍ണമായും മയക്കത്തില്‍നിന്ന് വിട്ടുണര്ന്നെന്നും വനംവകുപ്പ് അറിയിച്ചു.
തുറന്നുവിട്ട സ്ഥലത്തുനിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് ആന ഇപ്പോഴുള്ളത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനമേഖലയാണിത്.
കൊമ്പന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍നിന്ന് ലഭിക്കുന്ന സിഗ്നല്‍ ഉപയോഗിച്ച് നിരീക്ഷണം തുടരുകയാണ്. വനംവകുപ്പ് വാച്ചര്‍മാര്‍ അടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.