കാടിറങ്ങിയാൽ റേഷൻ നിർബന്ധം… ആ​ന​യി​റ​ങ്ക​ലി​ൽ അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും റേ​ഷ​ൻ ക​ട ത​ക​ർ​ത്തു; വിതരണത്തിന് എത്തിച്ച ആട്ട അകത്താക്കി

 
രാ​ജ​കു​മാ​രി: ആ​ന​യി​റ​ങ്ക​ലി​ൽ റേ​ഷ​ൻ ക​ട​യ്ക്കുനേ​രെ വീ​ണ്ടും അ​രി​കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. തൊ​ഴി​ലാ​ളി ല​യ​ത്തി​നുനേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

റേ​ഷ​ൻ ക​ട​യി​ൽ ആ​റുമാ​സ​ത്തി​നി​ടെ മൂ​ന്നാംത​വ​ണ​യാ​ണ്അ​രി​കൊ​മ്പ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച ആ​ട്ട ആ​ന അ​ക​ത്താ​ക്കി.

സ​മീ​പ​ത്തെ ല​യ​ത്തി​ലെ ര​ണ്ടുവീ​ടു​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. വീ​ടി​ന്‍റെ ഭി​ത്തി​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റി.പൂ​പ്പാ​റ മാ​സ് തീ​യേ​റ്റ​റി​ന് സ​മീ​പ​ത്തെ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം ച​ക്ക​കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ മു​ൻ​പുവ​രെ ഇ​വി​ടെ തൊ​ഴി​ലാ​ളി​ക​ൾ താ​സ​മു​ണ്ടാ​യി​രു​ന്നു. മേ​ഖ​ല​യി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ൻ അ​രി​ക്കൊ​ന്പ​നെ മ​യ​ക്കുവെ​ടി വ​ച്ച് പി​ടി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ പ​ന്നി​യാ​റി​ലെ റേ​ഷ​ൻ​ക​ട​ക്ക് ചു​റ്റും സോ​ളാ​ർ ഫെ​ൻ​സി​ംഗ് സ്ഥാ​പി​ച്ച് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു​പോ​ലെ ആ​ന​യി​റ​ങ്ക​ലി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും വാ​ഗ്ദാ​ന​ത്തി​ൽ ഒ​തു​ങ്ങി.

Related posts

Leave a Comment