ഇടുക്കി: വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാൽ 301 ആദിവാസി കോളനിയിൽ എമിലി ജ്ഞാനമുത്തുവിന്റെ വീടു തകർത്ത് അരിക്കൊമ്പൻ. കഴിഞ്ഞ ബുധനാഴ്ച മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലും അരിക്കൊന്പന്റെ ആക്രമണം ഉണ്ടായിരുന്നു.
പുണ്യവേലിന്റെ കടക്കുനേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ഏഴു ദിവസത്തിനിടെ രണ്ടുതവണയാണ് പുണ്യവേലിന്റെ കടയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്.
ഇതിനിടെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ പരിഹാരം തേടിയുള്ള വിശദമായ റിപ്പോർട്ട് വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ മൂന്നാർ ഡിഎഫ്ഒയ്ക്ക് കൈമാറി.
അരിക്കൊന്പൻ, ചക്കക്കൊന്പൻ, മൊട്ടവാലൻ എന്നീ ആനകളെ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിൽ.
അരിക്കൊന്പനെ മയക്കുവെടിവച്ചു പിടിക്കാനും മറ്റു രണ്ട് ആനകളെ ജിഎസ്എം കോളർ ഘടിപ്പിച്ചു നിരീക്ഷിക്കാനുമാണ് വനംവകുപ്പ് തീരുമാനം.