കുളത്തൂപ്പുഴ: കൃഷി ഭൂമി ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി (എഡിഎംഎസ്)യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഭൂസമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സമര വാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ പ്രതിഷേധ കഞ്ഞിവെപ്പ് സമരത്തിനു മുന്നോടിയായുള്ള പദയാത്രക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായി.
പൊതുമാര്‍ക്കറ്റ് ജംങ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം നാടന്‍പാട്ട് കലാകാരന് സത്യന് കോമല്ലൂര്‍, ഏകതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വടക്കോട് മോനച്ചന് എന്നിവര്‍ ചേര്‍ന്ന് സമര സമിതി പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കൈമാറാന്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കണ്ടെത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവിതാവശ്യത്തിനായ കൃഷി ഭൂമി ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന ഭൂസമരം കണ്ടില്ലെന്നു നടിക്കുന്നത് തൊഴിലാളികളുടെ സര്‍ക്കാരെന്ന് അവകാശപ്പെടുന്നവര്‍ക്ക് അപമാനമാണെന്നും, മുമ്പ് പ്രതി പക്ഷത്തിരുന്നപ്പോള്‍ സമരത്തെ അനുകൂലിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ സമരക്കാരെ മറന്നത് കര്‍ഷകരോടു കാട്ടുന്ന വഞ്ചനയാണെന്നും ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു.
അരിപ്പയില്‍ കാലങ്ങളായി തരിശു കിടന്ന ചതുപ്പ് നിലം ആഴ്ചകളോളം രാവും പകലും സമരക്കാരായ തൊഴിലാളികള്‍ പണിയെടുത്ത് നെല്പാടമാക്കി മാറ്റിയെടുത്ത സ്ഥലത്ത് കൃഷി ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയ അധികാരികള്‍ ഭൂസമരത്തെ പട്ടിണിക്കിട്ട് തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭൂസമര വാര്‍ഷിക ദിനമായ നാളെ മുതല്‍ നൂറു മണിക്കൂര്‍ മന്ത്രിയുടെ വസതിക്കു മുന്നി പട്ടിണി കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. പദയാത്ര ഉദ്ഘാടന സമ്മേളനത്തിനു മുമ്പായി കുളത്തൂപ്പുഴ ശാസ്താ ക്ഷേത്ര കവലയില്‍ നിന്നും കുളത്തൂപ്പുഴ ടൗണിലേക്ക് ഭൂസമരക്കാര്‍ പ്രകടനം സംഘടിപ്പിച്ചു.