മുത്തേ പൊന്നേ എന്ന ഒരൊറ്റപ്പാട്ടിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അരിസ്റ്റോ സുരേഷ്. ഇതിനിടെ ബിഗ്‌ബോസ് റിയാലിറ്റിഷോയിലൂടെയും അദ്ദേഹം ജനശ്രദ്ധയാകര്‍ഷിച്ചു. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയാണ് അദ്ദേഹം ഏവരെയും ഞെട്ടിച്ചത്.
‘എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതു കൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്. അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്. പക്ഷേ ഈ വിവാഹത്തെ കുറിച്ച് അറിയില്ല.’ അദ്ദേഹം പറഞ്ഞു.
‘സത്യത്തില്‍ ഒരു സിനിമ സംവിധായകനാവുക എന്നതാണ് എന്റെ ലക്ഷ്യം. അഭിനേതാവ്, പാട്ടുക്കാരന്‍ എന്നതിനേക്കാളെല്ലാം ഉപരി ഞാന്‍ ഇഷ്ടപ്പെടുന്നത് സംവിധായകനാവാനാണ്. ഞാന്‍ ഇപ്പോള്‍ എന്റെ സിനിമയുടെ പണിപ്പുരയിലാണ്. ഒരു സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞിട്ടുണ്ട്. ഞാന്‍ എബ്രിഡ് ഷൈന്‍ സാറിന് സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തിട്ടുണ്ട്. എനിക്ക് നല്ല പ്രതീക്ഷയുണ്ട്. ‘ആന്‍ ഏഞ്ചല്‍ ഗ്യാങ്’ എന്നാണ് എന്റെ സിനിമയുടെ പേര്. ഏഞ്ചല്‍ എന്ന കുട്ടിയുടെയും സംഘത്തിന്റെയും കഥയാണ്. ഒന്നാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതില്‍ അഭിനയിക്കുന്നത്. കുട്ടികളുടെ സിനിമയാണെങ്കിലും എല്ലാ തരത്തിലുള്ള കമേഷ്യല്‍ ഘടകങ്ങളും ഇതിലുണ്ട്. ഒരു ഫുള്‍ എന്റര്‍ടെയിനറായിരിക്കും ചിത്രം.’ സുരേഷ് വ്യക്തമാക്കി. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഏടാണ് ബിഗ്‌ബോസ് എന്നും അരിസ്‌റ്റോ സുരേഷ് പറയുന്നു.