ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന താരമാണ് അരിസ്റ്റോ സുരേഷ്. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ സജീവമായി.
ബിഗ് ബോസ് സീസണ് വണ്ണിലെ ശക്തനായ മത്സരാര്‍ത്ഥി കൂടിയായിരുന്നു അരിസ്റ്റോ സുരേഷ്. താരം വിവാഹിതനാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അരിസ്റ്റോ സുരേഷ് തുറന്നു പറഞ്ഞത്.
” വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷം മാത്രമേ അതുണ്ടാവുകയുള്ളു. അതിനാല്‍ എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല. മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.
എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലെന്നു തോന്നിയതിനാല്‍ പിന്മാറുകയായിരുന്നു. ബിഗ് ബോസ്സിലെ മത്സരാര്‍ത്ഥി പേളി തന്റെ നല്ലൊരു സുഹൃത്തായിരുന്നു. ശ്രീനീഷുമായുള്ള പ്രണയം ആദ്യം തുറന്നു പറയുന്നത് തന്നോടായിരുന്നു” അരിസ്റ്റോ സുരേഷ് പറയുന്നു. ആരാണ് സുരേഷിന്റെ മനസ് കീഴടക്കിയ ആ സുന്ദരി എന്ന ചിന്തയിലാണ് ആരാധകരിപ്പോള്‍.