പ്രദീപ് ഗോപി
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒറ്റ ഗാനംകൊണ്ട് ശ്രദ്ധേയനായ അരിസ്റ്റോ സുരേഷ് വിവാഹിതനാകു ന്നുവെന്ന് വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. സുരേഷ് ഉടന്‍ തന്നെ വിവാഹിതനാകുന്നു എന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ വിവാഹ വാര്‍ത്ത സത്യമല്ലെന്ന് അരിസ്റ്റോ സുരേഷ് രാഷ്്ട്രദീപികയോടു പറഞ്ഞു. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. എന്റെ സ്വപ്നം, ലക്ഷ്യം എന്നു പറയുന്നത് ഒരു പടം സംവിധാനം ചെയ്യുക എന്നതാണ്. അതിനു ശേഷം ഒത്തുവന്നാല്‍ വിവാഹ ത്തെക്കുറിച്ച് ആലോചിക്കുമെന്ന് സുരേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്ത്തകന് വിവാഹക്കാര്യത്തെക്കുറിച്ചു ചോദിച്ചിരുന്നു. നോക്കണമെന്ന് ചിരിച്ചുകൊണ്ട് മറുപടി നല്കി. ആ മറുപടിയാണ് ഇപ്പോള്‍ വിവാഹവാര്‍ത്തയായി പ്രചരിക്കുന്നതെന്നും സുരേഷ് വ്യക്തമാക്കി. ഒരു ചേച്ചിയും നാല് അനുജത്തി മാരുമുണ്ട്. അവരുടെ എല്ലാം വിവാഹത്തിനു വേണ്ടി കാത്തിരുന്നതു കൊണ്ടാണ് തന്റെ വിവാഹം നീണ്ടു പോയത്. സിനിമ സംവിധാനം ചെയ്യണം എന്ന് ആഗ്രഹമു ണ്ട്.
ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥ അണിയ റയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തെക്കു റിച്ച് ഇപ്പോള്‍ ഒന്നും പറയാറായില്ല. ആക്ഷന്‍ ഹീറോ ബിജുവില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചതും ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹംകൊണ്ടായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. ചെറിയ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുരേഷിന്റെ വിവാഹവാര്‍ത്ത പിന്നീട് മുന്‍നിര ഓണ്‍ലൈന്‍ മാധ്യമങ്ങളും എടുത്തു നല്‍കിയിരുന്നു.
ഫിലിം ഫെസ്റ്റിവല്‍ പാസ് വാങ്ങാന്‍ പോയ അരിസ്റ്റോ സുരേഷ് ടാഗോര്‍ തിയറ്ററില്‍ പ്രശ്നങ്ങളുണ്ടാക്കി എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നു. തികച്ചും അസത്യമായ വാര്‍ത്തയാണത്. കഴിഞ്ഞ ഒമ്പതിന് പാസ് വാങ്ങാന്‍ ഞാന്‍ അവിടെ പോയിരുന്നു. ഫോം വാങ്ങി കമല്‍ സാറിനെ കണ്ടു, അദ്ദേഹം ഒപ്പിട്ടു തരികയും ചെയ്തു.
ഞാനതു കൊണ്ടുപോയിക്കൊടുത്തു പാസും ടാഗും വാങ്ങുകയും ചെയ്തു. എന്നാല്‍ എനിക്കു പാസ് കിട്ടിയില്ലെന്നും ഞാന്‍ ബഹളം വച്ചപ്പോള്‍ കമല്‍ സാര്‍ എത്തി എനിക്കു പാസു നല്കി പ്രശ്നം പരിഹരിക്കുക യായിരുന്നു എന്നുമൊക്കെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നത്. ഇങ്ങനെയൊരു വാര്‍ത്ത വന്നതുകൊണ്ട് എനി ക്കങ്ങോട്ടു പോകാന്‍ പറ്റുന്നില്ല. പലരും അതേ ക്കുറിച്ച് ചോദി ക്കുകയും ഫോട്ടോയെടുക്കു കയും ചെയ്യുകയാണ്. അതു കൊണ്ട് പാസൊക്കെ ഉണ്ടെങ്കിലും ഒരു സിനിമ പോലും എനിക്കു കാണാന്‍ കഴിഞ്ഞില്ലെ ന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.