കായംകുളം: തന്നെ സമൂഹമാധ്യമങ്ങളിൽ കറവക്കാരിയെന്ന് വിളിച്ചധിക്ഷേപിക്കുന്ന സിപിഎം പ്രവർത്തകർക്ക് മറുപടിയുമായി അരിതാ ബാബു.
കായംകുളം പുതുപ്പള്ളിയിലെ ഒരു സാധാരണ ക്ഷീരകർഷക കുടുംബത്തിൽ പിറന്ന തനിക്ക്, ‘കറവക്കാരിയെന്ന്’ വിളിച്ചാൽ ശിരസുതാഴില്ലെന്നും, അഭിമാനത്തോടെ തലയുയർത്തി ‘കറവക്കാരിയെന്ന’ വിശേഷണം ഏറ്റെടുക്കുമെന്ന് അരിതാ ബാബു പറഞ്ഞു.
കായംകുളം നിയമസഭാ മണ്ഡലത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ അരിത വിജയിക്കുമെന്നും അരിതയെ കറവക്കാരിയെന്നു’ വിളിച്ചാക്ഷേപിച്ച സിപിഎമ്മിന് സമൂഹം മാപ്പു നൽകില്ലെന്നുംകെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കായംകുളത്ത് പറഞ്ഞു.