അനിയത്തിയുടെ കല്യാണം കഴിഞ്ഞതോടെ എന്റെ ജീവിതത്തെക്കുറിച്ചും കുറേപേര്‍ ചോദിച്ചിരുന്നു. അനിയത്തിയുടെ കല്യാണം കഴിഞ്ഞില്ലേ, ആര്യ ഇങ്ങനെ നടന്നാല്‍ മതിയോ, ഒരു ജീവിതപങ്കാളി വേണ്ടേ?
എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഞാന്‍ ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്. പല അഭിമുഖങ്ങളിലും ഇതു ചോദിച്ചു. അവരൊടൊക്കെ എനിക്ക് പറയാനുള്ളത് ഇതാണ്.
നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണം. സെറ്റില്‍ഡ് ആവണമെന്നൊക്കെ ഭയങ്കര ആഗ്രഹമുണ്ട്, ഞാനെന്താ മനുഷ്യനല്ലേ.
അതിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് ഞാനിപ്പോള്‍. പെണ്ണ് കാണലിന് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് കരുതണ്ട.
വെഡ്ഡിംഗ് ജ്വല്ലറി വാങ്ങാന്‍ പോവുകയാണ്. അതൊക്കെ ഒന്ന് ഇട്ട് നോക്കാന്‍ വേണ്ടിയാണ് ഒരുങ്ങി ബ്രൈഡല്‍ ലുക്കില്‍ വന്നത്.-ആര്യ