തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി മോഹൻലാൽ.
കൂടുതല്‍ നന്നായും സുന്ദരമായും നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു. ഫോണിലൂടെയാണ് മോഹൻലാൽ ആര്യയെ അഭിനന്ദിച്ചത്.
“ലാലേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷം. വരുമ്പോൾ എന്തായാലും നേരിട്ട് കാണാം. ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് ഞാൻ’ എന്നും ആര്യ മോഹൻലാലിന് മറുപടി നൽകി.
തിരുവനന്തപുരം നഗരസഭ മുടവന്മുകള് വാര്‍ഡിലെ വോട്ടറാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് 21കാരിയായ ആര്യയെ മേയർ സ്ഥാനത്തേക്ക് സിപിഎം നിയോഗിച്ചത്.