തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന് ദേവും വിവാഹിതരായി. എകെജി സെന്ററില്‍ വച്ചു നടന്ന ലളിതമായ ചടങ്ങിൽ ചുവപ്പുമാല അണിഞ്ഞ് പരസ്പരം കൈകോർത്ത് അവർ ഒന്നായി.
മുഖ്യമന്ത്രി പിണറായി വിജയന്, നിയുക്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉള്‍പ്പടെയുള്ള രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ സംബന്ധിച്ചു.
മാര്‍ച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് വിവാഹ ക്ഷണക്കത്ത് തയാറാക്കിയത്.
സിപിഎം തിരുവനന്തപുരം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യാ രാജേന്ദ്രന്. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന് ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന് സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്.