
കരുനാഗപ്പള്ളി :തൊടിയൂർ ആര്യൻ പാടത്ത് തീപ്പിടുത്തമുണ്ടായി. ഫയർഫോഴ്സും നാട്ടുകാരും ചേർത്ത് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കൊയ്ത്തു കഴിഞ്ഞ പാടത്ത് കൂട്ടിയിട്ടിരുന്ന വൈയ്ക്കോലിനും ചപ്പുചവറുകൾക്കുമാണ് തീ പകർന്നത്.
ആര്യൻ പാടത്തെ ആറ് എക്കറോളം സ്ഥലത്ത് തീ പടർന്നു.സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത തരത്തിലുള്ള ചെറിയ വഴിയായതിനാൽ എത്തിച്ചേരാനായില്ല.
നാട്ടുകാരുടെ കൂടി സഹായത്തോടെ ഫയർഫോഴ്സ് തീ തല്ലിക്കെടുത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സിൻന്റെ ചെറിയ വാഹനം വയലിലൂടെ എത്തിയാണ് തീയണച്ചത്.
പള്ളിക്കലാറിൻ്റെ ബണ്ടിനോടു ചേർന്നുള്ള അക്കേഷ്യ മരങ്ങളുൾപ്പടെയുള്ള കാടും,ചപ്പുചവറുകളും ഇനിയും അഗ്നിബാധ ഉണ്ടാകാൻ സാധ്യത ഉണ്ടാക്കുന്നതാണെന്ന് പ്രദേശവാസികൾ പറയുന്നു.
നേരത്തെ കൊയ്ത്തിനു മുമ്പും ഇവിടെ അഗ്നിബാധയുണ്ടായിരുന്നു കുറച്ചു ഭാഗത്തെ നെൽകൃഷി കത്തി നശിച്ചിരുന്നു.