ലണ്ടൻ: സൂപ്പർതാരം ലയണൽ മെസിയില്ലാതെയും ജയിക്കാൻ സാധിക്കുമെന്ന് അർജന്റീന ലോകകപ്പിനു മുമ്പ് തെളിയിച്ചിരിക്കുന്നു. മെസിയില്ലാതെ ഇറങ്ങിയ അർജന്റീന ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം കളിയുടെ അവസാന 15 മിനിറ്റിലായിരുന്നു അർജന്റീന സ്കോർ ചെയ്തത്. പകരക്കാരായി കളത്തിലെത്തിയ എവർ ബനേഗയും മാനുവൽ ലാൻസിനിയുമാണ് ഗോൾ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സെര്‍ജിയോ അഗ്വേറോയും ഇല്ലാതെയാണ് അസൂറികളെ അർജന്റീന നേരിട്ടത്. ഗോണ്‍സാലോ ഹിഗ്വെയ്ന്, എയ്ഞ്ചല്‍ ഡി മരിയ, മാനുവൽ ലാൻസിനി എന്നിവരെയാണ് ഇതോടെ ജോർജ് സംപോളി ആക്രമണ ചുമതല ഏൽപ്പിച്ചത്.