മോസ്കോ: ലോകകപ്പ് നോക്കൗട്ട് പ്രവേശനം തുലാസിലായ അർജന്റീനയ്ക്കു പ്രചോദനം പകരാൻ ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണ എത്തുന്നു. അർജന്റീന ടീമുമായി കൂടിക്കാഴ്ചയ്ക്കു മറഡോണ അവസരം ചോദിച്ചു.
ചൊവ്വാഴ്ച പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിനു മുമ്പ് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കണമെന്നാണ് മറഡോണ ആവശ്യപ്പെട്ടിരിക്കുന്നത്. ടീം അംഗങ്ങൾക്ക് താൽപര്യമാണെങ്കിൽ കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന് വെനസ്വേല ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ക്രൊയേഷ്യയുമായുള്ള മത്സരം കൈവിട്ടതോടെ നിരാശയിലായ മറഡോണ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ക്രൊയേഷ്യയോട് തോറ്റതോടെ അർജന്റീനയ്ക്കു അവസാന മത്സരം ജയിക്കാതെ മുന്നോട്ടു യാത്ര അസാധ്യമായിരിക്കുകയാണ്.