ബോളിവുഡ് താരം അർജുൻ കപൂറും മലൈക അറോറയും തമ്മിൽ വിവാഹിതരാകുന്നുവെന്ന് സൂചന. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ മുൻ ഭാര്യയാണ് 45കാരിയായ മലൈക അറോറ. 2016ൽ ഇവർ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു കുട്ടിയുമുണ്ട്.
ഈ ബന്ധം അവസാനിച്ചതിനു പിന്നാലെ 33കാരനായ അർജുൻ കപൂറും മലൈകയും തമ്മിൽ പ്രണയത്തിലാണെന്ന് ബോളിവുഡിൽ നിന്നും വാർത്ത പ്രചരിച്ചിരുന്നു. പല പൊതു സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോൾ ഈ വാർത്തയുടെ ശക്തി വർദ്ധിക്കുകയും ചെയ്തു.
പിതാവ് ബോണി കപൂറുമായി അർജുൻ പിണങ്ങിയതും ഈ ബന്ധത്തിലുള്ള അദ്ദേഹത്തിന്റെ അതൃപ്തിയെ തുടർന്നായിരുന്നു. മാത്രമല്ല അർബാസ് ഖാന്റെ സഹോദരൻ സൽമാൻ ഖാനും ഈ വാർത്ത പ്രചരിച്ചതിനെ തുടർന്ന് അർജുനോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.