തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ ഡ്രൈവർ അർജുൻ കേരളം വിട്ടതായി സൂചന. ഇയാൾ ഇപ്പോൾ ആസാമിലാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.
പരിക്കേറ്റയാൾ ഇത്രയും ദൂരം യാത്ര പോയതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അപകടവുമായി ബന്ധപ്പെട്ട് ഫോറൻസിക് ഫലത്തിനുശേഷം അർജ്ജുനെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അതേസമയം, അപകട സമയത്ത് അർജുനാണ് വാഹനമോടിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. തൃശൂരിൽനിന്ന് പുറപ്പെടുന്പോഴേ അർജുനാണ് വാഹനം ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്നു കാർ നീങ്ങിയിരുന്നത്.
ഒരു മണിക്ക് പുറപ്പെട്ട വാഹനം മൂന്നരയോടെ പള്ളിപ്പുറത്തെത്തി. മോട്ടോർ വാഹനവകുപ്പിന്റെ കാമറയിലാണ് വാഹനം കുരുങ്ങിയത്.