സിനിമയില്‍ എത്തിയ കാലത്തൊന്നും താന്‍ ഒരു നായകനാകുമെന്ന് കരുതിയിരുന്നില്ല. അങ്ങനെ ഒരു ആഗ്രഹം പോലും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ സ്വപ്നം കണ്ടുതുടങ്ങി.
എന്നെക്കൊണ്ട് പറ്റും എന്നൊരു വിശ്വാസം വന്നു. അങ്ങനെ ഒരു വിശ്വാസം വന്നില്ലായിരുന്നെങ്കില്‍ ബി ടെക്കിലും ജൂണിലുമൊക്കെ ചെയ്തതുപോലെ ചെറിയ ചെറിയ കാരക്ടര്‍ ചെയ്ത് പോകുമായിരുന്നു.
ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത ശേഷമുള്ള ആളുകളുടെ റെസ്പോണ്‍സ് കേള്‍ക്കുമ്പോള്‍ ആളുകള്‍ ഇത് ഏറ്റെടുത്തല്ലോ എന്ന് തോന്നും. പിന്നെ ഒരുസമയം കഴിഞ്ഞപ്പോള്‍ എനിക്ക് ഹീറോ കാരക്ടേഴ്സിന്റെ സബ്ജക്ട് വന്നു തുടങ്ങി.
അപ്പോഴും എന്നെ കൊണ്ട് പറ്റുമോ എന്നൊരു സംശയമുണ്ടായിരുന്നു. അങ്ങനെയാണ് മെമ്പര്‍ രമേശന്റെ കഥയൊക്കെ കേള്‍ക്കുന്നത്. ചെയ്യണോ എന്ന കണ്ഫ്യൂഷന് അപ്പോഴും ഉണ്ടായിരുന്നു.
ഞാന്‍ തന്നെ ചെയ്യണോ എന്നൊക്കെ അവരോട് ചോദിച്ചിരുന്നു. ഓരോ സിനിമകളും എന്നെ സംബന്ധിച്ച് ഓരോ പഠന ക്ലാസുകളാണ്.
ഓരോ സിനിമയില്‍ അഭിനയിച്ചു വരുമ്പോഴും അവിടെനിന്നു പുതുതായി പല കാര്യങ്ങളും എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. -അര്ജുന് അശോകൻ