സിനിമയിലേക്ക് കടക്കാന്‍ ഹരിശ്രീ അശോകന്റെ മകന് എന്നത് ഗുണമായി. അത്തരത്തില്‍ ഒരു കോറിഡോര്‍ സിനിമ മേഖലയില്‍ ഉണ്ട്. കാമറയ്ക്ക് മുന്നില്‍ നില്ക്കാന് പേടിയുണ്ടായിരുന്നു.
നല്ല ടെക്നിക്കല്‍ സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്, സ്ലാംഗ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോള്‍ പിടിക്കുന്നത്. നായക വേഷം ചെയ്തത് കൊണ്ട് ഇനി നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല .
അഭിനയ സാധ്യതയുള്ള വെറൈറ്റി ആയ റോളുകള്‍ പിടിക്കണം എന്നാണ് ആഗ്രഹം. അഭിനയത്തിന് പ്രാധാന്യം നല്കുന്ന സൈഡ് റോളുകളും ക്യാരക്ടര്‍ റോളുകളും ചെയ്യാനാണ് താത്പര്യം.
സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രോജക്റ്റ് കമ്മിറ്റ് ചെയ്തത്. ഇപ്പോഴാണ് കൂടുതല്‍ സ്ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്.
ഇപ്പോള്‍ ഞാന്‍ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ. ഞാന്‍ അഭിനയിക്കുന്ന സിനിമകളെക്കുറിച്ചും എന്റെ അഭിനയത്തെ കുറിച്ചും അച്ഛന് സംസാരിക്കാറുണ്ട്. –അർജുൻ അശോകൻ