തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമലയുടെ ഫേസ്ബുക്ക് ലൈവ്. കഴിഞ്ഞദിവസമാണ് അമല ഫേസ് ബുക്ക് ലൈവിൽ വന്നത്.
ഇതോടെ സ്വർണക്കടത്ത് വിഷയങ്ങൾ ഉൾപ്പെടെയുള്ളവ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. തനിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് കടുത്ത പീഡനം നേരിട്ടതായും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഇവര്‍ തന്നെയായിരിക്കുമെന്നും അമല ഫേസ്ബുക്ക് ലെെവിൽ വ്യക്തമാക്കി.
തന്നെ വിവാഹത്തിന് മുമ്പ് രണ്ട് തവണ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും കുഴൽപ്പണ -സ്വർണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകുത്യങ്ങളിൽ അർജുന് പങ്കാളിത്തമുണ്ടെന്നും യുവതി പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നതില്‍ മനംനൊന്താണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അമല വ്യക്തമാക്കി. പോലീസിന്റെ സഹായത്തോടെ ഒരു വീട്ടിലിരുന്നാണ് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതെന്നും അമല കൂട്ടിച്ചേര്‍ത്തു.
താനുമായി പ്രണയത്തിലാകുന്ന സമയത്ത് അര്ജുന് ആയങ്കിയുടെ കൈയില്‍ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. പലതവണ പണം നല്കി സഹായിച്ചിട്ടുണ്ട്.
കാശിന് വേണ്ടിയാണ് സ്നേഹം കാണിക്കുന്നതെന്ന് അര്ജുന് ആയങ്കിയുടെ സുഹൃത്ത് പോലും പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. എന്നാല്‍ താന്‍ ഒരു ഭീകരജീവിയാണെന്നരീതിയിലാണ് ഭര്‍ത്താവ് ഇപ്പോള്‍ ഫേയ്സ്ബുക്കില്‍ പ്രചരിപ്പിക്കുന്നതെന്നും അമല ലെെവിൽ വ്യക്തമാക്കി.
2019 ഓഗസ്റ്റിലാണ് അര്ജുന് ആയങ്കിയെ പരിചയപ്പെടുന്നത്. 2020 ജൂണില്‍ തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു.
കുഞ്ഞിനെ ഒഴിവാക്കില്ലായെന്ന് അന്ന് ഡോക്ടറുടെ മുമ്പില്‍ കരഞ്ഞ് അപേക്ഷിച്ചു. കടുത്ത രക്തസ്രാവം സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലും മുന്‍ പ്രണയത്തെക്കുറിച്ചാണ് അര്ജുന് കാറില്‍ വച്ച് പറഞ്ഞത്. കാറില്‍ നിന്ന് ചാടി മരിക്കാന്‍ പോലും ശ്രമിച്ചു.
2021 ഏപ്രില്‍ എട്ടിന് വിവാഹം നടന്നു. ഇതിനുശേഷം അര്‍ജുന്റെ സഹോദരനും അർജുന്റെ അമ്മയും നിരന്തരം പീഡിപ്പിച്ചു. വീട്ടിലെ മുഴുവന്‍ പേരുടെയും വസ്ത്രങ്ങള്‍ അലക്കുന്നത് ഉള്‍പ്പെടെ വീട്ടിലെ ജോലിക്കാരിയായാണ് കണക്കാക്കിയിരുന്നത്. തന്റെ നിറത്തെച്ചൊല്ലി അര്‍ജുന്റെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു.
വെളുത്ത് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതി ചികിത്സ വരെ തേടാന്‍ അര്ജുന് നിര്‍ബന്ധിച്ചു. ഇതോടെ ചികിത്സ തേടിയെന്നും അമല പറയുന്നു.
സ്വര്‍ണക്കടത്തിനെക്കുറിച്ചും കുഴല്‍പ്പണത്തെക്കുറിച്ചുമെല്ലാം അര്ജുന് ആയങ്കി പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ പലരും മോശമാക്കി ചിത്രീകരിച്ചു.
എന്നിട്ടും ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞില്ല. അര്ജുന് ആയങ്കിക്കെതിരേ മൊഴി കൊടുത്തിട്ടുമില്ല. കേസിനും ജാമ്യത്തിനുമെല്ലാം കൂടെനിന്നു.
കേസിന്റെ എല്ലാകാര്യങ്ങളും നോക്കിയത് താനാണെന്നും അമല വെളിപ്പെടുത്തി. സ്വര്‍ണക്കടത്തിനെക്കുറിച്ചും കുഴല്‍പ്പണത്തെക്കുറിച്ചുമെല്ലാം അര്ജുന് പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും തുറന്ന് പറഞ്ഞില്ലെന്നും അമല കൂട്ടിച്ചേര്‍ത്തു.
അര്ജുന് ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകര്‍ന്നതെന്നാണ് അമല ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണ് പൊതുമധ്യത്തില്‍ താന്‍ അനുഭവിച്ച പീഡനം തുറന്നു പറയാന്‍ കാരണമായതെന്ന് അമല വെളിപ്പെടുത്തി.
പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നത് ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അര്ജുന് ഫേസ്ബുക്കിലിട്ടിരുന്നു. ഇതോടെയാണ് പ്രതികരിക്കണമെന്ന് തോന്നിയത്.