തിരുവനന്തപുരം: അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. അർജുന്റെ കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും. അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഷിരൂരിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അർജുന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യത്തെ സംബന്ധിച്ച് മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.
അതേസമയം, മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മുഹമ്മദ് റിയാസും എ. കെ. ശശീന്ദ്രനും ഷിരൂരിരിൽ ക്യാമ്പ് ചെയ്യും. അർജുനെ കണ്ടെത്തുന്നതിനുളള ദൗത്യം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.