അങ്കോറ: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലകപ്പെട്ട അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽ മലയാളിയും. കൊല്ലം സ്വദേശിയായ ജോമോനാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ലോറി കണ്ടെത്തുക എന്നത് അതീവ ദുഷ്കരമായിരുന്ന ദൗത്യമാണെന്ന് ജോമോൻ പറഞ്ഞു. മണ്ണും കല്ലും നിറഞ്ഞ സ്ഥലത്തായിരുന്നു ലോറി ഉണ്ടായിരുന്നത്. ആദ്യം ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് അതെ പോയിന്റിൽ തിരച്ചിലും ഡ്രെഗ്ജിംഗുും നടത്തിയത്. 12 അടി താഴ്ചയിൽ ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കണ്ടെത്തിയിരുന്നത് ജോമോൻ വ്യക്തമാക്കി.
ലോറിയുടെ ഫോട്ടോ കണ്ടിരുന്നു, ലോറിയുടെ ബമ്പറിന്റെ ഭാഗത്ത് എഴുതിയിരുന്ന എഴുത്തും കളറും അർജുന്റെ ലോറിയുടേതു പോലെ സാമ്യമുള്ളതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണ്ടെത്തിയത് അർജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കാണാതായ ബാക്കി രണ്ട് പേർക്കായുള്ള തിരച്ചിലിനായി ഇറങ്ങാൻ പോകുകയാണെന്നും ജോമോൻ കൂട്ടിച്ചേർത്തു.