ടി.പി. സന്തോഷ്കുമാർ
സംഭവ ദിവസവും പതിവു പോലെ അർജുൻ ലയത്തിനു പരിസരത്തുണ്ടായിരുന്നു. വീട്ടിലും സമീപത്തും ആരൊക്കെയുണ്ടെന്നും മറ്റും കൃത്യമായി നിരീക്ഷിച്ചു.
ഇതിനിടെ, പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരോടൊപ്പവും കൂടി. ഈ സമയമൊക്കെ പെണ്‍കുട്ടി വീടിനു പുറത്തു കളിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ നിരീക്ഷിച്ച് ഇയാൾ സമീപത്തു തന്നെ സമയം ചെലവഴിച്ചു.
ഉച്ചകഴിഞ്ഞു രണ്ടോടെ കുട്ടി വീടിനുള്ളിൽ തനിച്ചാണെന്നു ഇയാൾ മനസിലാക്കി. ഇതോടെ പെൺകുട്ടിയെ തേടി വീടിനുള്ളിൽ കടക്കാൻ അയാൾ തീരുമാനിച്ചു.
ചുറ്റുപാടും ആരും തന്നെ കാണുന്നില്ലെന്ന് ഉറപ്പാക്കി. പതിവിനേക്കാൾ കൂടുതൽ പദ്ധതികളുമായാണ് അയാൾ അന്നെത്തിയത്. വീടിനുള്ളിൽ കയറി ഇയാൾ കുട്ടിയെ ലൈംഗിക ചൂഷണത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയമാക്കി.
ഇയാളുടെ അതിക്രമത്തിൽ പെണ്‍കുട്ടി ബോധരഹിതയായി. പെൺകുട്ടി ബോധരഹിതയായതോടെ മരിച്ചെന്നു തെറ്റിദ്ധരിച്ചു. ഇതോടെ പരിഭ്രാന്തനായ പ്രതി മൃതദേഹം ഇവിടെ ഉപേക്ഷിച്ചുപോയാൽ അന്വേഷണം ഉണ്ടാകുമെന്നും പ്രശ്നമാകുമെന്നും മനസിലാക്കി.
ഇതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നു വരുത്തിതീർക്കാൻ തീരുമാനിച്ചു. വീട്ടിൽനിന്ന് ത ന്നെ ഷാൾ എടുത്തു വാഴക്കുല കെട്ടിത്തൂക്കാൻ ഉപയോഗിച്ചിരുന്ന കയറിൽ കുരുക്കുണ്ടാക്കി പെണ്‍കുട്ടിയെ ഇതിൽ തൂക്കി.
രക്ഷിക്കാമായിരുന്നു, എന്നിട്ടും
കഴുത്തിൽ കുരുക്കു മുറുകിയതോടെ മരണവെപ്രാളത്തിൽ കുട്ടി കണ്ണു തുറന്നു. എന്നാൽ, കുട്ടിയെ രക്ഷിക്കാതെ ഇയാൾ മരണം ഉറപ്പാകുന്നതു വരെ ക്രിമിനൽ മനസോടെ കാത്തുനിന്നു.
പെൺകുട്ടിയുടെ ചലനം നിലച്ചെന്നു കണ്ടതോടെ അടുത്തേക്കു ചെന്നു. അവളുടെ തുറന്നിരുന്ന കണ്ണുകൾ തിരുമ്മി അടച്ചു. വാതിൽ അകത്തുനിന്നു കുറ്റിയിട്ടതാണെന്നു തോന്നിക്കാനായി വാതിൽ തുറന്നു പുറത്തിറങ്ങിയില്ല.
ജനൽ വഴിയാണ് പുറത്തു കടന്നത്. പുറത്തിറങ്ങി ഒന്നുമറിയാത്തതുപോലെ വീണ്ടും മുടി വെട്ടിക്കൊണ്ടിരുന്ന കൂട്ടുകാർക്കൊപ്പം കൂടി. ഇതുകഴിഞ്ഞ് സമീപത്തെ കാനയിലിറങ്ങി വസ്ത്രങ്ങൾ കഴുകിയതിനു ശേഷമാണ് മടങ്ങിയെത്തിയത്.
ഇതിനിടെ, നാടിനെ ഞെട്ടിച്ചുകൊണ്ടു പെണ്‍കുട്ടിയുടെ മരണവിവരം കാട്ടുതീ പോലെ അവിടെ പടർന്നിരുന്നു.
കുട്ടിയെ ആദ്യം എത്തിച്ച ആശുപത്രിയിൽ ഒന്നുമറിയാത്ത മട്ടിൽ അർജുനും എത്തി. നാട്ടുകാർക്കൊപ്പം തുടർ നടപടികൾക്കൊപ്പം ഇയാളും പങ്കാളിയായി.
ജൂലൈ ഒന്നിന് ഇടുക്കി മെഡിക്കൽ കോളജിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. രാത്രി എട്ടോടെ സംസ്കാരവും നടത്തി.
നാലാം ദിവസം അകത്ത്
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെതിരെ ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തോടൊപ്പം ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഒരു വനിത സിവിൽ പോലീസ് ഓഫീസർ മാത്രമാണ് പോയത്.
അസ്വഭാവിക മരണമായതിനാൽ പോസ്റ്റുമോർട്ടം നടക്കുന്ന സമയം ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉണ്ടാകേണ്ടതായിരുന്നെന്നാണ് ആരോപണം. ഇതു പാലിക്കപ്പെട്ടില്ല.
എന്നാൽ, ഇടുക്കി മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ കുട്ടി മൃഗീയമായ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കിരയായതെന്നതുൾപ്പെടെ നൽകിയ ഞെട്ടിക്കുന്ന വിവരങ്ങൾ കേസിലെ നിർണായക വഴിത്തിരിവായി.
കേസിൽനിന്നു സമർഥമായി വഴുതി മാറാൻ ശ്രമിച്ച പ്രതി നാലു ദിവസത്തിനുള്ളിൽ അകത്തായത്. അഞ്ചിനു രാവിലെ പ്രതിയുമായി പോലീസ് സംഭവ സ്ഥലത്തുൾപ്പെടെ തെളിവെടുപ്പിനെത്തി. വലിയ പ്രതിഷേധമാണ് തെളിവെടുപ്പു വേളയിൽ ഉണ്ടായത്.