മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍റെ ലോറി കണ്ടെത്തി: ലോറിക്കുള്ളില്‍ മൃതദേഹമെന്ന് സംശയം

അ​ങ്കോ​റ: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ൽ കാ​ണാ​താ​യ അ​ർ​ജു​ന്‍റെ ലോ​റി​യും ലോ​റി​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. ലോ​റി അ​ർ​ജു​ൻ ഓ​ടി​ച്ചി​രു​ന്ന​താ​ണെ​ന്ന് ഉ​ട​മ മ​നാ​ഫ് പ​റ​ഞ്ഞു. അ​ര്‍​ജു​നെ കാ​ണാ​താ​യി​ട്ട് ഇ​ന്ന് 71 ദി​വ​സം പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ന്നു.​ലോ​റി​യു​ടെ ക്യാ​ബി​നാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.

ക്യാ​ബി​ന്‍ പു​റ​ത്തെ​ടു​ക്കു​ന്ന സ​മ​യ​ത്ത് ക​ണ്ണീ​രോ​ടെ സാ​ക്ഷി​യാ​യി സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് ജി​തി​നും. ‘അ​ർ​ജു​ൻ തി​രി​ച്ചു​വ​രി​ല്ലെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. പ​ക്ഷെ എ​ന്തെ​ങ്കി​ലും അ​വ​ശേ​ഷി​പ്പ് ക​ണ്ടെ​ത്തു​ക എ​ന്നു​ള്ള​താ​യി​രു​ന്നു പ്ര​ധാ​നം’ എ​ന്ന് അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ജി​തി​ൻ പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കു​മു​ള്ള ഉ​ത്ത​രം ഇ​തോ​ടെ ല​ഭി​ച്ചെ​ന്നും ജി​തി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment