ബംഗുളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ ട്രക്ക് ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് കണ്ടെത്തിയെന്ന് ജില്ലാ പോലീസ് മേധാവി. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുന്നു. കരയിൽ നിന്ന് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒൻപതാം ദിനത്തിലേക്ക് കടക്കുന്പോളാണ് നിർണായക വിവരങ്ങൾ ലഭിക്കുന്നത്. കാലാവസ്ഥ ഏറ്റവും വില്ലനായി എതിർ സ്ഥാനത്ത് നിൽക്കുന്പോഴും മൂന്ന് ബോട്ടുകളിലായി 18 പേരാണ് പുഴയില്‍ രക്ഷാദൗത്യം നടത്തുന്നത്. രാത്രി വൈകിയാലും അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുകതന്നെ ചെയ്യുമെന്ന് സൈന്യം അറിയിച്ചു.