ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തൽക്കാലത്തേക്ക് നിർത്തി വച്ചന്ന് കർണാടക സർക്കാർ. സംഭവത്തിൽ കർണാടക സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കേരളം. അർജുനായുള്ള തിരച്ചിൽ നിർത്തിയത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാധ്യതകൾ പ്രയോജന പെടുത്തുന്നില്ലന്ന് മന്ത്രി കുറ്റപ്പെടുത്തി. രക്ഷാ പ്രവർത്തനം നിർത്തി വയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതസമയം, കേരളാ മന്ത്രിമാർക്ക് അവിടേക്ക് പോകാനേ സാധിക്കു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെമന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കർണാടക സർക്കാരിനെ വിമർശിച്ച് എം വിജിൻ എംഎൽഎയും രംഗത്തെത്തി. അർജുനു വേണ്ടിയുള്ള തിരച്ചിൽ സ്ഥിരമായി നിർത്തുകയാണോ എന്ന് സംശയിക്കുന്നതായി വിജിൻ ആശങ്ക അറിയിച്ചു. തിരച്ചിൽ നിർത്തിയത് കൂടിയാലോചിക്കാതെയെന്നും എംഎൽഎ ആരോപിച്ചു.