എന്നെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടെ… നിങ്ങള്‍ രക്ഷപെടു..! മരണമുഖത്തും ധൈര്യം കൈവിടാതെ അര്‍ജുന്‍; സംഭവങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ കരച്ചിലടക്കാനാവാതെ വീട്ടുകാര്‍…

തൃ​​​ശൂ​​​ർ: ടൗ‌​​ട്ടെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍ ത​​​ക​​​ര്‍ന്നു​​​ത​​​രി​​​പ്പ​​​ണ​​​മാ​​​യ ബാ​​​ര്‍ജി​​​ല്‍നി​​​ന്ന് ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ലാ​​​ണ് അ​​​ര്‍ജു​​​നും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​രും ക​​​ട​​​ലി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​ത്.

മും​​​ബൈ​​​യി​​​ല്‍നി​​​ന്ന് വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ വ​​​യ​​​നാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് അ​​​ര്‍ജു​​​ന്‍റെ അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​ങ്ങ​​​ള്‍ വീ​​​ട്ടു​​​കാ​​​രു​​​മാ​​​യി പ​​​ങ്കു​​​വ​​​ച്ച​​​ത്. ക​​​ട​​​ലി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​പ്പോ​​​ള്‍ ത​​​ക​​​ര്‍ന്നു​​​കി​​​ട​​​ന്നി​​​രു​​​ന്ന ബാ​​​ര്‍ജി​​​ല്‍ അ​​​ര്‍ജു​​​ന്‍റെ കാ​​​ല്‍ ശ​​​ക്ത​​​മാ​​​യി ഇ​​​ടി​​​ച്ചു.

ക​​​ട​​​ലി​​​ല്‍ പൊ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​ല്‍ അ​​​ന​​​ക്കാ​​​ന്‍ പ​​​റ്റു​​​ന്നി​​​ല്ലെ​​​ന്നും ത​​​ള​​​ര്‍ന്നു​​​പോ​​​കു​​​ന്നു​​​വെ​​​ന്നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്രെ. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ കൈ​​​പി​​​ടി​​​ച്ച് അ​​​ര്‍ജു​​​നെ ക​​​ട​​​ലി​​​ലേ​​​ക്ക് താ​​​ഴ്ന്നു​​​പോ​​​കാ​​​തെ പി​​​ടി​​​ച്ചുനി​​​ര്‍ത്താ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും അ​​​ത് എ​​​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്നി​​​ല്ല.

ത​​​ന്നെ ര​​​ക്ഷി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കേ​​​ണ്ടെ​​​ന്നും ത​​​ങ്ങ​​​ളോ​​​ടു ര​​​ക്ഷ​​​പ്പെ​​​ടാ​​​നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്നു​​​വെ​​​ന്ന് കൂ​​​ട്ടു​​​കാ​​​ര്‍ പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ വീ​​​ട്ടു​​​കാ​​​ര്‍ ക​​​ര​​​ച്ചി​​​ല​​​ട​​​ക്കാ​​​ന്‍ പാ​​​ടു​​​പെ​​​ട്ടു.

മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ല്‍ ബാ​​​ര്‍ജി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​ത് വ​​​ള​​​രെ അ​​​പ​​​ക​​​ട​​​മാ​​​ണെ​​​ന്നും പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നും അ​​​ര്‍ജു​​​ന്‍ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ക്യാ​​​പ്റ്റ​​​ന്‍ അ​​​ത​​​നു​​​സ​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ല​​​ത്രെ.

അ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ക്യാ​​​പ്റ്റ​​​നു​​​മാ​​​യി വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു. ഈ ​​​വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ര്‍ജു​​​ന്‍റെ കൂ​​​ട്ടു​​​കാ​​​ര്‍ വീ​​​ട്ടു​​​കാ​​​ര്‍ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

“ഇ​​​നി എ​​​ന്‍റെ കൂ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൂ​​​ട്ടു​​​വ​​​രാ​​​ന്‍ എ​​​ന്‍റെ മോ​​​നി​​​ല്ല​​​ല്ലോ’എ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​ര്‍ജു​​​ന്‍റെ അ​​​ച്ഛ​​​ന്‍ ത​​​ങ്ക​​​പ്പ​​​ന്‍ ക​​​ര​​​യു​​​മ്പോ​​​ള്‍ ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​ന്‍ ആ​​​ർ​​​ക്കും വാ​​​ക്കു​​​ക​​​ൾ കി​​​ട്ടു​​​ന്നി​​​ല്ല.

അ​​​ച്ഛ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ഏ​​​ക​​​മ​​​ക​​​നാ​​​യ അ​​​ര്‍ജു​​​ന്‍ മും​​​ബൈ​​​യി​​​ല്‍നി​​​ന്നു പ​​​തി​​​വാ​​​യി എ​​​ത്തി​​​യി​​​രു​​​ന്നു.​​​ക​​​ഴി​​​ഞ്ഞ മാ​​​സ​​​വും നാ​​​ട്ടി​​​ലെ​​​ത്തി.

അ​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ജോ​​​ലി ഉ​​​ണ്ടെ​​​ന്നും വേ​​​റെ ആ​​​ളെ കി​​​ട്ടാ​​​നി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ എ​​​ത്ര​​​യും പെ​​​ട്ടെന്ന് മും​​​ബൈ​​​യി​​​ലെ​​​ത്ത​​​ണ​​​മെ​​​ന്നും ഒ​​​എ​​​ന്‍ജി​​​സി​​​യി​​​ല്‍നി​​​ന്ന് അ​​​റി​​​യി​​​പ്പ് വ​​​ന്ന​​​ത്.

അ​​​ച്ഛ​​​ന്‍റെ രോ​​​ഗ​​​വി​​​വ​​​രം അ​​​ര്‍ജു​​​ന്‍ ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ​​​തി​​​ന​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ന​​​കം തി​​​രി​​​ച്ച് നാ​​​ട്ടി​​​ലേ​​​ക്ക് അ​​​യയ്ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍കി​​​യ ഉ​​​റ​​​പ്പ്.

അ​​​ച്ഛ​​​നെ ഇ​​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന തീ​​​യ​​​തി ആ​​​കു​​​മ്പോ​​​ഴേ​​​ക്കും എ​​​ത്താ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് അ​​​ര്‍ജു​​​ന്‍ മും​​​ബൈ​​​ക്ക് തി​​​രി​​​ച്ച​​​ത്. വീ​​​ട്ടി​​​ൽ നി​​​ന്നു പോ​​​യി ഒ​​​രു മാ​​​സ​​​മാ​​​കു​​​മ്പോ​​​ഴേ​​​ക്കും വീ​​​ട്ടി​​​ലേ​​​ക്ക് തി​​​രി​​​കെ​​​യെ​​​ത്തു​​​ന്ന​​​ത് അ​​​ർ​​​ജു​​​ന്‍റെ ചേ​​​ത​​​ന​​​യ​​​റ്റ ശ​​​രീ​​​ര​​​മാ​​​ണ്.

Related posts

Leave a Comment