ലണ്ടൻ: സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നെറ്റ്സ് ബൗളറായി. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരായ വന്പൻ പോരാട്ടത്തിനു മുന്നോടിയായാണ് അർജുനെ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ നെറ്റ്സിൽ നേരിട്ട് പരിശീലിച്ചത്.
ഓസ്ട്രേലിയയുടെ ഇടംകൈ പേസർമാരെ നേരിടാനുള്ള മുന്നൊരുക്കമായിരുന്നു ഇംഗ്ലണ്ട് നടത്തിയത്. ലോഡ്സിൽ തിങ്കളാഴ്ചയായിരുന്നു അർജുൻ നെറ്റ്സിൽ എറിയാൻ എത്തിയത്.
2015 ൽ ആഷസ് പരന്പരയിലെ രണ്ടാം ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തിലും ഇംഗ്ലണ്ടിനായി അർജുൻ നെറ്റ്സ് ബൗളറായിരുന്നു. പത്തൊന്പതുകാരനായ അർജുൻ നിലവിൽ എംസിസി യംഗ് ക്രിക്കറ്റേഴ്സ്, ലോഡ്സിനായി കളിക്കുകയാണ്.