മുംബൈ: സച്ചിന് തെണ്ടുല്‍ക്കറുടെ മകനും മുംബൈ ഇന്ത്യന്‍സ് താരവുമായ അര്ജുന് തെണ്ടുല്‍ക്കറിനെ നായ കടിച്ചു. അദ്ദേഹത്തിന്റെ ബൗളിംഗ് കൈയിലെ വിരലുകള്‍ക്ക് മുറിവുണ്ട്. പരിക്കേറ്റ അദ്ദേഹം ചൊവ്വാഴ്ച ലക്നോവിനെതിരായി നടക്കുന്ന മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്.
നായ കടിച്ച വിവരം അര്ജുന് തന്നെയാണ് പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ ലക്നോ സൂപ്പര്‍ജയന്റ്സ് അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരുന്നു.
ഐപിഎല്‍ 2023ല്‍ ആകെ നാല് മത്സരങ്ങളാണ് അര്ജുന് കളിച്ചത്. 30.67 ശരാശരിയില്‍ മൂന്ന് വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.