സിഡ്നി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍ മികച്ച പ്രകടനത്തിലൂടെ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. പതിനെട്ടുകാരനായ അര്ജുന് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ചലഞ്ചിന്റെ ഭാഗമായി ഇപ്പോള്‍ ഓസ്ട്രേലിയയിലാണ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടാണ് ഈ ടൂര്‍ണമെന്റിന്റെ സംഘാടകര്‍.
ക്രിക്കറ്റേഴ്സ് ക്ലബ് ഓഫ് ഇന്ത്യക്കുവേണ്ടി കളിക്കുന്ന അര്ജുന് ഹോങ്കോംഗ് ക്രിക്കറ്റ് ക്ലബ്ബിനെതിരേ നടന്ന ട്വന്റി 20 മത്സരത്തില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തി മികവ് തെളിയിച്ചു. ഓപ്പണറായി ഇറങ്ങിയ താരം 27 പന്തില്‍ 48 റണ്‍സ് അടിച്ചു കൂട്ടി. കൂടാതെ ബൗളിംഗില്‍ നാല് ഓവറില്‍ നാല് വിക്കറ്റും സ്വന്തമാക്കി. ബ്രാ്ഡമാന് ഓവലിലാണ് മത്സരം നടന്നത്.
ബ്രാഡ്മാന്റെ പേരിലുള്ള ഗ്രൗണ്ടില്‍ കളിക്കാനായതില്‍ അഭിമാനം തോന്നുന്നുവെന്നും ഇത് വിശ്വസിക്കാനാവാത്ത കാര്യമാണെന്നും അര്ജുന് പറഞ്ഞു. സച്ചിന് തെണ്ടുല്‍ക്കര്‍ ബാറ്റ്സ്മാന്മായി റണ്‍സ് അടിച്ചുകൂട്ടി റിക്കാര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി സ്വന്തമാക്കിയപ്പോള്‍ മകന് ബൗളിംഗാണ് തെരഞ്ഞെടുത്തത്. ഇടങ്കയ്യന്‍ പേസറായ അര്ജുന് ഇടങ്കയ്യന്‍ ബാറ്റ്സ്മാനുമാണ്.