ലണ്ടന്‍: ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനൊപ്പം ശ്രീലങ്കയിലേക്കുള്ള ആദ്യ വിദേശ പര്യടനത്തിനുശേഷമെത്തിയ അര്ജുന് തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ തന്റെ കഴിവ് തേച്ചുമിനുക്കിയെടുക്കാനുള്ള ഒരുക്കത്തിലാണ്. അതിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് ലോഡ്സില്‍ എംസിസി യംഗ് ക്രിക്കറ്റേഴ്സിനൊപ്പം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്.
പരിശീലത്തിനിടെ ലഭിച്ച ഇടവേളയില്‍ അര്ജുന് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുന്ന ലോര്ഡ്സിലെത്തി. കളിക്കാനോ പരിശീലനം നടത്താനോ അല്ല പകരം ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനായിട്ടാണെത്തിയത്. മെറിൽബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണ് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉടമസ്ഥര്‍.
ക്രിക്കറ്റില്‍ കഴിവുള്ള പുരുഷ, വനിത കളിക്കാരുടെ കഴിവ് വളര്‍ത്തിയെടുക്കാനാണ് എംസിസി യംഗ് ക്രിക്കറ്റേഴ്സ് എന്ന പേരില്‍ അവര്‍ക്കു പരിശീലനം നല്‍കുന്നത്.അര്‍ജുന്റെ പ്രവൃത്തിയെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രശംസിച്ചു.