മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍ മുംബൈ ടീമില്‍. ജെവൈ ലിലി ആള് ഇന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷന്‍ ഏകദിന ടൂര്‍ണമെന്റിലേക്കുള്ള മുംബൈ ടീമിലാണ് അര്ജുന് ഇടം നേടിയത്. ബറോഡയില്‍ ഈ മാസം 16 മുതല്‍ 23 വരെയാണ് മത്സരം.
ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകപ്പ് ഫൈനലിനു മുന്നോടിയായി നടന്ന നെറ്റ് പരിശീലനത്തില്‍ ടീമിനു ബൗള്‍ ചെയ്തുകൊടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന 17 കാരനായ അര്ജുന് മുംബൈ ടീമിലിടം ലഭിച്ചത് പുതിയ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. . മുംബൈയുടെ 18 അംഗ ടീമിലാണ് അര്ജുന് ഇടം നേടിയത്. മുംബൈയുടെ അണ്ടര്‍ 16 ടീമില്‍ 2015-16 സീസണില്‍ അര്ജുന് ഇടം നേടിയിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ടീമിലാണ് അർജുൻ ഇടം നേടിയിരിക്കുന്നത്.