മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ ശ്രീലങ്കൻ പര്യടനത്തിനുള്ള അണ്ടർ 19 ടീമിൽ. ഇടങ്കയ്യൻ സീമറും ബാറ്റ്സ്മാനുമായ അർജുൻ തെണ്ടുൽക്കർ മുംബൈ അണ്ടർ 14, 16 ടീമുകളിൽ കളിച്ചിട്ടുണ്ട്.
ഈ വർഷം ആദ്യം സിഡ്നിയിൽ നടന്ന ക്രിക്കറ്റ് ഗ്ലോബൽ ചലഞ്ചിലെ ഒരു മത്സരത്തിൽ 27 പന്തിൽ 48 റണ്‍സ് നേടുകയും നാല് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. അടുത്ത മാസമാണ് പര്യടനം. പതിനെട്ടുകാരനായ അർജുൻ തെണ്ടുൽക്കറെ ചതുർദിന ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.