പ്രാ​യം നോ​ക്കി ഒ​രു പ്ര​ണ​യ ബ​ന്ധ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത് വി​ഡ്ഢിത്ത​മാ​യ ചി​ന്താ പ്ര​ക്രി​യ​യാ​ണ്! അ​ർ​ജു​ൻ ക​പൂ​ർ പറയുന്നു…

എ​ന്‍റെ പ്ര​ണ​യം എ​ന്‍റെ വ്യ​ക്തി സ്വാ​ത​ന്ത്ര​മാ​ണ്. സോ‌​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഞ​ങ്ങ​ളു​ടെ പ്ര​ണ​യ ബ​ന്ധ​ത്തെ ട്രോ​ൾ ചെ​യ്തുകൊ​ണ്ടുവ​രു​ന്ന ക​മ​ന്‍റു​ക​ളു​ടെ ഒ​രു തൊ​ണ്ണൂ​റുശ​ത​മാ​നം പോ​ലും ഞ​ങ്ങ​ളെ വ്യ​ക്തി​പ​ര​മാ​യി ബാ​ധി​ക്കു​ന്ന​തേ​യി​ല്ല.

അ​തി​നെ എ​ല്ലാം അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യാ​റേ ഉ​ള്ളൂ. അ​തെ​ല്ലാംത​ന്നെ വ്യാ​ജ​മാ​ണ്.

എ​ന്തെ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ന്നെ ട്രോ​ൾ ചെ​യ്യു​ന്ന​വ​ർ നാ​ളെ എ​ന്നെ നേ​രി​ൽ ക​ണ്ടാ​ൽ കൂ​ടെനി​ന്ന് ഒ​രു സെ​ൽ​ഫി എ​ടു​ക്കാ​നാ​യി മ​രി​ക്കും.

എ​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ ഞാ​ൻ ചെ​യ്യു​ന്ന​ത് എ​ന്‍റെ വ്യ​ക്തി സ്വാ​ത​ന്ത്ര​മാ​ണ്. എ​ന്‍റെ ജോ​ലി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നി​ട​ത്തോ​ളം കാ​ലം എ​ന്നെ ചു​റ്റി വ​രു​ന്ന ഗോ​സി​പ്പു​ക​ൾ എ​ല്ലാം വെ​റും ഒ​ച്ച​പ്പാ​ടു​ക​ൾ മാ​ത്ര​മാ​ണ്.

ആ​രു​ടെ വ​യ​സ് എ​ത്ര​യാ​ണ് എ​ന്ന​തി​നെ കു​റി​ച്ച് നി​ങ്ങ​ൾ വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. പ്രാ​യം നോ​ക്കി ഒ​രു പ്ര​ണ​യ ബ​ന്ധ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത് വി​ഡ്ഢിത്ത​മാ​യ ചി​ന്താ പ്ര​ക്രി​യ​യാ​ണെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.

-അ​ർ​ജു​ൻ ക​പൂ​ർ

Related posts

Leave a Comment