‘മരക്കാറി’ന് ശേഷം അര്‍ജുന്‍ സർജ വീണ്ടും മലയാളത്തില്‍; വിരുന്ന് ടീസർ

മ​ൾ​ട്ടി​സ്റ്റാ​ർ സാ​നിധ്യ​ത്തി​ലൂ​ടെ എ​ത്തു​ന്ന വി​രു​ന്ന് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ എത്തി. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് നെ​യ്യാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ. ഗി​രീ​ഷ് നെ​യ്യാ​റാ​ണ്. തെ​ന്നി​ന്ത്യ​ൻ ആ​ക്ഷ​ൻ ഹീ​റോ അ​ർ​ജു​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ​ല്ലാം ഏ​റെ തി​ര​ക്കു​ള്ള ന​ടി നിക്കിഗ​ൽറാ​ണി നാ​യി​ക​യാ​കു​ന്ന​തും ഏ​റെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.

ഏ​റെ ദു​രു​ഹ​ത​ക​ൾ ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് ക​ണ്ണ​ൻ താ​മ​ര​ക്കു​ളം ഈ ​ടീ​സ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ടീ​സ​ർ ശ്ര​ദ്ധി​ച്ചാ​ൽ മ​ന​സിലാ​കും. പ്രേ​ക്ഷ​ക​ർ ഏ​റെ കൗ​തു​ക​മാ​യി​ത്ത​ന്നെ ഈ ​ടീ​സ​റി​ന്നെ ഏ​റ്റെ​ടു​ത്തു എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ പ്ര​തി​ക​ര​ണം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​ദ്വേ​ഗ​വും, സ​സ്പെ​ൻ​സു​മൊ​ക്കെ ഈ ​ടീ​സ​റി​ൽ വ്യ​ക്ത​മാ​കു​ന്നു. ഇ​ത് ഈ ​ചി​ത്ര​ത്തി​ന്‍റെ പൊ​തു​സ്വ​ഭാ​വം ത​ന്നെ​യാ​ണ​ന്ന​ത് വ്യ​ക്തം. ഓഗ​സ്റ്റ് ഇ​രു​പ​ത്തി​മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​ടീ​സ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. മു​കേ​ഷ്, ഗി​രീ​ഷ് നെ​യ്യാ​ർ, അ​ജു വ​ർ​ഗീ​സ്, ബൈ​ജു സ​ന്തോ​ഷ്, എ​ന്നി​വ​രും മു​ഖ്യ​മാ​യ വേ​ഷ​മ​ണി​യു​ന്നു. ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഹ​രീ​ഷ് പേ​ര​ടി, അ​ജ​യ് വാ​സു​ദേ​വ്, സോ​നാ നാ​യ​ർ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

തി​ര​ക്ക​ഥ -ദി​നേ​ശ് പ​ള്ള​ത്ത്. ഗാ​ന​ങ്ങ​ൾ- കൈ​ത​പ്രം, റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സം​ഗീ​തം- ര​തീ​ഷ് വേ​ഗ, സാ​ന​ന്ദ് ജോ​ർ​ജ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം- റോ​ണി റാ​ഫേ​ൽ. ഛായാ​ഗ്ര​ഹ​ണം- ര​വി​ച​ന്ദ്ര​ൻ, എ​ഡി​റ്റിം​ഗ്- വി. ​റ്റി. ശ്രീ​ജി​ത്ത്. ക​ലാ​സം​വി​ധാ​നം- സ​ഹ​സ് ബാ​ല. മേ​ക്ക​പ്പ്- പ്ര​ദീ​പ് രം​ഗ​ൻ. കോ​സ്റ്റ്യും ഡി​സൈ​ൻ- അ​രു​ൺ മ​നോ​ഹ​ർ. നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം- ശ്രീ​ജി​ത്ത് ചെ​ട്ടി​പ്പ​ടി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​രേ​ഷ് ഇ​ള​മ്പ​ൽ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- അ​ഭി​ലാ​ഷ് അ​ർ​ജു​ൻ. നി​ർ​മാ​ണ നി​ർ​വഹ​ണം- അ​നി​ൽ അ​ങ്ക​മാ​ലി, രാ​ജീ​വ് കു​ട​പ്പ​ന​ക്കു​ന്ന്. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Related posts

Leave a Comment