100 കോ​ടി ക​ള​ക്ഷ​ൻ.. ! വി​ജ​യ​ഗാ​ഥ​യാ​യി 3D ARM

മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ക്സ് ഓ​ഫീ​സ് തേ​രോ​ട്ട​മാ​ണ് 3D A.R.M ലൂ​ടെ മ​ല​യാ​ള സി​നി​മ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത് . മ​ല​യാ​ള​സി​നി​മ​യ്ക്ക് പു​ത്ത​ൻ പാ​ത വെ​ട്ടി​ത്തു​റ​ന്ന മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ആ​ദ്യ 100 കോ​ടി A.R.M 3D ലൂ​ടെ സാ​ധ്യ​മാ​യി. 17 ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ചി​ത്രം ലോ​ക​വ്യാ​പ​ക​മാ​യി 100 കോ​ടി ക​ള​ക്ഷ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ചി​ത്രം ഇപ്പോഴും ബു​ക്ക് മൈ ​ഷോ​യി​ൽ ട്രെ​ൻ​ഡിം​ഗാ​ണ്.

ടോ​വി​നോ തോ​മ​സി​ന്‍റെ​യും ആ​ദ്യ 100 കോ​ടി ചി​ത്ര​മാ​യി A.R.M 3D മാ​റി.​ സം​വി​ധാ​നം ചെ​യ്ത ആ​ദ്യ ചി​ത്രം ത​ന്നെ 100 കോ​ടി ക്ല​ബി​ൽ എ​ത്തി​ച്ച ഖ്യാ​തി ജി​തി​ൻ ലാ​ലി​നും നേ​ട്ട​മാ​യി. സു​ജി​ത്ത് ന​മ്പ്യാ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​യ്സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നൊ​പ്പം യു​ജി​എം മോ​ഷ​ൻ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ സ​ക്ക​റി​യ തോ​മ​സും ചി​ത്ര​ത്തി​ന്‍റെ​ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​ണ്.

ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ കൃ​തി ഷെ​ട്ടി, ഐ​ശ്വ​ര്യ രാ​ജേ​ഷ്, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യി എ​ത്തി​യ​ത്. ബേ​സി​ൽ ജോ​സ​ഫ്, ജ​ഗ​ദീ​ഷ്, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, ക​ബീ​ർ സി​ംഗ്, പ്ര​മോ​ദ് ഷെ​ട്ടി, രോ​ഹി​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തു.

ജോ​മോ​ൻ ടി. ​ജോ​ൺ ആ​ണ് ചാ​യാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത്. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്‌. കോ ​പ്രൊ​ഡ്യൂ​സ​ർ -ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ന​വീ​ൻ പി ​തോ​മ​സ്, പ്രി​ൻ​സ് പോ​ൾ, അ​ഡീ​ഷ​ണ​ൽ സ്ക്രീ​ൻ പ്ലേ-​ദീ​പു പ്ര​ദീ​പ്‌,പ്രോ​ജ​ക്ട് ഡി​സൈ​ൻ എ​ൻ.​എം. ബാ​ദു​ഷ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ സ​ന്തോ​ഷ്‌ കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ പ്രി​ൻ​സ് റാ​ഫേ​ൽ, ഹ​ർ​ഷ​ൻ പ​ട്ടാ​ഴി,ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ ഷി​ജോ ഡൊ​മ​നി​ക്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ ഗോ​കു​ൽ ദാ​സ്.

Related posts

Leave a Comment