സൂപ്പർ അർമാനി

ആ​ദ്യ​മാ​യി അ​ര്‍ജ​ന്‍റീ​ന​യു​ടെ ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍കീ​പ്പ​റാ​യി ഇ​റ​ങ്ങി​യ ഫ്രാ​ങ്കോ അ​ര്‍മാ​നി നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല. നി​ര്‍ണാ​യ​ക​മ​ത്സ​ര​ത്തി​ല്‍ നൈ​ജീ​രി​യ​യ്‌​ക്കെ​തി​രേ അ​ര്‍ജ​ന്‍റീ​ന​യു​ടെ വ​ല​കാ​ത്ത​ത് അ​ര്‍മാ​നി​യാ​യി​രു​ന്നു. വി​ക്ട​ര്‍ മോ​സ​സി​ന്‍റെ പെ​ന​ല്‍റ്റി വ​ഴ​ങ്ങി​യ​തൊ​ഴി​ച്ചാ​ല്‍ അ​ര്‍മാ​നി മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ​യാ​ണ് കാ​ഴ്ച​വ​ച്ച​ത്.

അ​ര്‍ജ​ന്‍റീ​ന​യു​ടെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ വ​ല കാ​ത്ത വി​ല്ലി കാ​ബ​ലെ​റോ​യ്ക്കു പ​ക​ര​മാ​ണ് അ​ര്‍മ​നി​യെ ഇ​റ​ക്കി​യ​ത്. കാ​ബ​ലെ​റോ​യു​ടെ മ​ണ്ട​ത്ത​ര​മാ​ണ് ക്രൊ​യേ​ഷ്യ​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ അർ​ജ​ന്‍റീ​ന​യെ തോ​ല്‍പ്പി​ച്ച​ത്. നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ത്ത​ന്നെ അ​ര​ങ്ങേ​റ്റം കു​റി​ക്കേ​ണ്ടി​വ​ന്ന അ​ര്‍മാ​നി ഒ​രു ആ​ശ​ങ്ക​യും കാ​ണി​ക്കാ​തെ മ​ത്സ​രം ഗം​ഭീ​ര​മാ​ക്കി. ഗോ​ളെ​ന്നു​റ​പ്പി​ച്ച ഷോ​ട്ടു​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്താ​നും ത​ട്ടി​യ​ക​റ്റാ​നും അ​ര്‍മാ​നി​ക്കാ​ക​യും ചെ​യ്തു.

Related posts