ജമ്മു കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ പുതുതായി ആരംഭിച്ച ഫയറിംഗ് റേഞ്ചിന് നടി വിദ്യാബാലന്റെ പേരു നല്കി സൈന്യം.
ഇന്ത്യന്‍ സിനിമയ്ക്ക് വിദ്യ നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ നടപടി.
ഈ വര്‍ഷം ആദ്യം നടന്ന ‘ഗുല്‍മാര്‍ഗ് വിന്റര്‍ ഫെസ്റ്റിവലി’ല്‍ വിദ്യ ബാലന് പങ്കെടുത്തിടുന്നു.
സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ ബാലന് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം നേടിയത്.
സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായും താരം സജീവമാണ്. ഇത്തരത്തില്‍ വിദ്യയ്ക്ക് സ്ത്രീകള്‍ക്കിടയിലുള്ള സ്വാധീനം പരിഗണിച്ചാണ് സൈന്യത്തിന്റെ പുതിയ നടപടി.