ആത്മഹത്യ പ്രേരണ കുറ്റം! അർണബ്‌ അറസ്റ്റിൽ; വീട്ടിൽനിന്നു ബലം പ്രയോഗിച്ചു കസ്റ്റഡിയിൽ എടുത്തു

മും​ബൈ: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ അ​ർ​ണ​ബ് ഗോ​സ്വാ​മി​യെ മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്നു രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ 12 അംഗ പോലീസ് സംഘം പോ​ലീ​സ് അ​ർ​ണ​ബു​മാ​യി ഏ​റെ നേ​രം ക​ല​ഹി​ച്ച​താ​യും തു​ട​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പോ​ലീ​സ് ത​ന്നെ മ​ർ​ദി​ച്ച​താ​യും മു​ടി പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ന്‍റീ​രി​യ​ല്‍ ഡി​സൈ​ന​ര്‍ അ​ന്‍​വെ നാ​യ്ക്കി​ന്‍റെ​യും മാ​താ​വ് കു​മു​ന്ദ് നാ​യ്ക്കി​ന്‍റെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2018 മേ​യി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്‍​വെ നാ​യി​കും മാ​താ​വും ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പ്രേ​ര​ക​മാ​യ​ത് അ​ര്‍​ണ​ബ് ആ​ണെ​ന്നാ​ണ് കേ​സ്. അ​ന്‍​വെ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യു​ടെ​യും മ​റ്റു വ്യ​ക്തി​ക​ളു​ടെ​യും പേ​ര് സൂ​ചി​പ്പി​ച്ചി​രു​ന്നു.

ത​നി​ക്ക് ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന 5.40 കോ​ടി രൂ​പ അ​ര്‍​ണ​ബും മ​റ്റു ര​ണ്ടു​പേ​രു ന​ല്‍​കി​യി​ല്ലെ​ന്നും അ​തു​കാ​ര​ണം താ​ന്‍ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​യി എ​ന്നു​മാ​ണ് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്.

2018ല്‍ ​അ​ലി​ബാ​ഗ് പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് അർണബിനെതിരേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

അ​ര്‍​ണ​ബി​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​യി അ​ലി​ബാ​ഗി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു​വെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ റി​പ്പ​ബ്ലി​ക് ടി​വി സം​ഘ​ത്തെ പോ​ലീ​സ് ത​ട​ഞ്ഞു.

Related posts

Leave a Comment