കുത്തൊഴുക്കുള്ള വലിയ തോട്! കൂട്ടുകാരന്‍ കാല്‍തെറ്റി തോട്ടില്‍ വീണു; സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ എടുത്തു ചാടി ആരോമല്‍ കരയിലെത്തിച്ചു

കു​മ​ര​കം: സ്കൂ​ളി​ൽ പോ​കു​ന്ന വ​ഴി കാ​ൽ​തെ​റ്റി തോ​ട്ടി​ൽ വീ​ണ കു​ട്ടു​കാ​ര​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​രോ​മ​ലി​നെ സ്കൂ​ൾ അ​ധി​കൃ​ത​രും മാ​നേ​ജ്മെ​ന്‍റും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

കു​മ​ര​കം ശ്രീ​കു​മാ​ര​മം​ഗ​ലം സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​രോ​മ​ലും അ​ഭി​ജി​ത്തും രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ അ​ഭി​ജി​ത്ത് കാ​ൽ​വ​ഴു​തി ജെ​ട്ടി പാ​ല​ത്തി​നു താ​ഴെ​യു​ള്ള തോ​ട്ടി​ൽ വീ​ണു.

കു​ത്തൊ​ഴു​ക്കു​ള്ള വ​ലി​യ തോ​ട്ടി​ൽ മു​ങ്ങി​ത്താ​ണു​കൊ​ണ്ടി​രു​ന്ന നീ​ന്ത​ല​റി​യാ​ത്ത അ​ഭി​ജി​ത്തി​നെ സ്വ​ന്തം ജീ​വ​ൻ പോ​ലും വ​ക​വ​യ്ക്കാ​തെ എ​ടു​ത്തു ചാ​ടി ആ​രോ​മ​ൽ ക​ര​യി​ലെ​ത്തി​ച്ചു. ഈ ​ധീ​ര കൃ​ത്യ​ത്തി​ന് ആ​രോ​മ​ലി​നു സ്കൂ​ളി​ന്‍റെ വ​ക​യാ​യി പാ​രി​തോ​ഷി​ക​വും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റാ​യ എ​സ്കെ​എം ദേ​വ​സ്വ​ത്തി​ന്‍റെ വ​ക കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

ശ്രീ​കു​മാ​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ വി.​പി.​അ​ശോ​ക​ൻ ആ​രോ​മ​ലി​നെ ആ​ദ​രി​ച്ചു. കു​മ​ര​കം വെ​ങ്ങാ​ലി​ക്കാ​ട്ടു മ​നോ മോ​ഹ​ന്‍റെ മ​ക​നാ​ണ് ആ​രോ​മ​ൽ എ​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ.

Related posts