പ്രമുഖ സിനിമാ നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം. മണി) (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു.
1977 ൽ മധുവിനെ നായകനാക്കി പുറത്തിറങ്ങിയ ‘ധീരസമീരെ യമുനാതീരെ’ ആണ് അരോമ മണിയുടെ ആദ്യ നിർമ്മാണ സംരംഭം. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം.
ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘ആ ദിവസം’ (1982), ‘കുയിലിനെത്തേടി’ (1983), ‘എങ്ങനെ നീ മറക്കും’ (1983), ‘മുത്തോടു മുത്ത്’ (1984), ‘എന്റെ കളിത്തോഴന്‍’ (1984), ‘ആനക്കൊരുമ്മ’ (1985), ‘പച്ചവെളിച്ചം’ (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.