ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ അരൂരിലും എറണാകുളത്തും എൻഡിഎ സ്ഥാനാർഥികൾക്ക് വിജയ പ്രതീക്ഷയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെളളാപ്പള്ളി.
എന്നാൽ കോന്നി, മഞ്ചേശ്വരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ സാധ്യതയുണ്ട്. അരൂരിലും എറണാകുളത്തും ജയസാധ്യതയില്ലെന്ന് പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ബിജെപി-ബിഡിജെഎസ് ഭിന്നത തുടരുന്നുവെന്ന വാർത്തകൾക്കിടെയാണ് തുഷാറിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുൻപേ രണ്ടു മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികൾ തോൽക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തന്നെ പറഞ്ഞതിനെതിരേ ബിജെപി രംഗത്തുവരാനും സാധ്യതയുണ്ട്. ഇതോടെ എൻഡിഎയിൽ തർക്കം വീണ്ടും രൂക്ഷമാകാനാണ് സാധ്യത.