തുറവൂർ: ശക്തമായ മഴയിലും ആവേശം കെടാതെ ശക്തമായി മുന്നേറുകയാണ് അരൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണം. വൈകുന്നേരങ്ങളിലുള്ള ശക്തമായ മഴ സ്വീകരണ പരിപാടികളെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും അണികളുടെ ആവേശം പ്രവർത്തനങ്ങൾക്ക് ഉൗർജം പകരുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ തേരോട്ടമാണ് അരൂർ മണ്ഡലത്തിലുടനീളം നടക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി വൻ നേതൃപടയാണ് യുഡിഎഫിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ നേതാക്കൾ എൽഡിഎഫ് പ്രചരണം നയിക്കുന്പോൾ, ബിജെപി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ള, പി.കെ. കുഷ്ണദാസ് തുടങ്ങിയവർ എൻഡിഎയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സ്ഥാനാർഥികളുടെ പര്യടനം തുടരുകയാണ്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ തെരഞ്ഞെടുപ്പു പ്രചരണം ഇന്നലെ പള്ളിപ്പുറത്തു നിന്നു തുടങ്ങി അരൂക്കുറ്റിയിൽ സമാപിച്ചു. വൻ ജനകീയസാന്നിധ്യം പര്യടനത്തിൽ പ്രകടമായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി മനു.സി.പുളിക്കലിന്റെ രണ്ടാം ഘട്ട പ്രചരണത്തിന്റെ മൂന്നാം ദിനം പള്ളിപ്പുറത്തു നിന്ന് ആരംഭിച്ച് തൃച്ചാറ്റുകുളത്ത് സമാപിച്ചു.
അണികളിൽ വൻ ആവേശമാണ് സ്വീകരണ പരിപാടിയിൽ കണ്ടത്. എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന്റെ വാഹന പ്രചരണം അരൂരിൽ നിന്ന് ആരംഭിച്ച് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ചന്തിരൂരിൽ സമാപിച്ചു.അരൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമ്മതിദാന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ്
സംഘം സംഘടിപ്പിച്ച വോട്ടുദീപം പരിപാടിക്ക് ജില്ല ാ കളക്ടർ അദീല അബ്ദുള്ള ദീപം തെളിക്കുന്നു