നാദാപുരം: വളയം കല്ലു നിരയിൽ വീട്ടിൽ കയറി ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ.
കല്ല്നിര പുഞ്ച സ്വദേശി ഓട്ടോ ഡ്രൈവർ ചുണ്ടേമ്മൽ ലിജിൻ (25)നെ വളയം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ വളർപ്പാൻ കണ്ടി മഹിജ (46) നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. ലിജിനും ഭാര്യ വൈഗയും തമ്മിൽ കുടുംബ പ്രശ്നമുണ്ടായിരുന്നു.
ഇതേ തുടർന്ന് വൈഗയും കുട്ടിയും കല്ല് നിരയിലെ വീട്ടിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായി താമസം. പുതുവത്സരത്തോടനുബന്ധിച്ച് ശനിയാഴ്ച്ച ലിജിൻ കേക്ക് വാങ്ങി മകന് നൽകിയിരുന്നു.
എന്നാൽ വൈഗയുടെ അമ്മ മഹിജയും ബന്ധുക്കളും ചേർന്ന് കേക്ക് ലിജിന്‍ തന്നെ മടക്കി നൽകി. ഇതിന് പിന്നാലെയാണ് അക്രമ സംഭവം ഉണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.