അഞ്ചല്‍ : ഏരൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കാട്ടാക്കട കൊറ്റംമ്പള്ളി അമ്പലത്ത്കാലയില് നിതീഷ് (21) നെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്.
പെണ്‍കുട്ടിയേ കാണ്മാനില്ല എന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ് അരുണ്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കേസെടുത്തു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയായ നിതീഷിനെ തിരിച്ചറിഞ്ഞ പോലീസ് കാട്ടാക്കടയിലേക്ക് തിരിച്ചു. എന്നാല്‍ ഇവിടെഎത്തിയ പോലീസിനെ നിതീഷ് വട്ടംകറക്കി.
താന്‍ താമസിക്കുന്ന കൊറ്റംമ്പള്ളി അമ്പലത്ത്കാലയില് നിന്നും കിലോമീറ്ററുകള്‍ ദൂരത്തില്‍ മാറി ഇറങ്ങിയ നിതീഷ് ഇവിടെ ഒരു തോട്ടത്തില്‍ എത്തി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് നശിപ്പിച്ചു.
ഫോണും സ്വിച്ച് ഓഫ് ചെയ്തു. തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പോലീസ് എത്തതിരിക്കനായിരുന്നു ഈ തന്ത്രം.
ഇതോടെ അന്വേഷണം വഴിമുട്ടിയ പോലീസ് പക്ഷെ പിന്മാറിയില്ല. സമീപ പ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഒടുവില്‍ രാത്രി മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെ നിതീഷിനെ പോലീസ് പിടികൂടി.
പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.