
ചെറുതോണി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനു ഇടുക്കിയിൽ യുവ ഡോക്ടർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.
തിരുവല്ല സ്വദേശിയായ ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വി. ജിത്ത് (34), തൊടുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം പിഴക് മാനത്തൂർ സ്വദേശിയായ ടിനു തോമസ്(23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ പ്രത്യേക സംഘം അറസ്റ്റുചെയ്തത്.
ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്നും ലാപ് ടോപ്പിൽനിന്നും നിരവധി നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു.
മൊബൈൽ ഫോണിൽനിന്നും ഇയാൾ പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളുടെയുൾപ്പെടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പലർക്കും കൈ മാറിയിരുന്നു.
ഇതേതുടർന്ന് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ടിനു തോമസിന്റെ മൊബൈൽ ഫോണിൽനിന്നും അശ്ലീല ചിത്രങ്ങൾ സൈബർ സെൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിയായ ഡോക്ടർ നാഷണൽ ഹെൽത്ത് സ്കീമിൽ കരാർ അടിസ്ഥാനത്തിൽ ഒന്നരവർഷമായി തങ്കമണിയിൽ ജോലിചെയ്തു വരികയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.