ചേര്‍ത്തല: ആര് എസ് എസ് പ്രവര്ത്തകന് നന്ദു കൃഷ്ണ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. വയലാര്‍ മുക്കത്ത് അര്‍ഷാദ് (24) ആണ് അറസ്റ്റിലായത്. കുത്തിയതോട് പി എസ് കവലയില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. 2
5 ഓളം പേര് കൊലപാതകത്തില്‍ പങ്കാളികളായതായാണ് പോലീസിന്റെ നിഗമനം. ഫെബ്രുവരി 24 ന് രാത്രി വയലാര്‍ നാഗംകുളങ്ങര കവലയില്‍ ഉണ്ടായ ആര് എസ് എസ് എസ് ഡി പി ഐ സംഘര്‍ഷത്തിലാണ് നന്ദു കൃഷ്ണ വെട്ടേറ്റ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കെ.എസ് നന്ദുവിന് പരുക്കേറ്റിരുന്നു. ഡി വൈ എസ് പി വിനോദ് പിള്ളയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.